Post Category
ബീമാപ്പള്ളി ഉറൂസ്: നവംബർ 11ന് പ്രാദേശിക അവധി
ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അഞ്ജു കെ. എസ് ഉത്തരവിറക്കി. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.
date
- Log in to post comments