ആരോഗ്യ സംരക്ഷണ സംസ്കാരം വളർത്തണം: മുഖ്യമന്ത്രി
ആരോഗ്യ കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്നും വ്യായാമം ഒരു സംസ്കാരമായി വളർത്തണമെന്നും മുഖ്യമന്ത്രി വീട് സതീശൻ പറഞ്ഞു. ഹൈബി ഈഡൻ എംപി യുടെ ഇടപെടലിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിപ്പ് യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പറവൂർ നഗരസഭയിൽ നാലിടങ്ങളിൽ ഓപ്പൺ ജിമുകൾ സ്ഥാപിക്കുന്നുണ്ട്. ഇവ എല്ലാവരും പ്രയോജനപ്പെടുത്തണം. വിദ്യാർത്ഥികളും യുവജനങ്ങളും വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും അല്പസമയം മാറ്റിവയ്ക്കേണ്ടതും ഇത്തരം ഓപ്പൺ ജിമുകൾ പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഡ്രഗ്സ് പോലുള്ള മറ്റു ദുശീലങ്ങളിലേക്ക് ആരും ആകർഷിക്കപ്പെടില്ല. മുതിർന്ന ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും ഈ ഓപ്പൺ ജിമുകൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി, പറവൂർ നഗരസഭ ചെയർ പേഴ്സൺ രമേശ് ഡി കുറുപ്പ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലൈജി ബിജു, ജോബി പഞ്ഞിക്കാരൻ, സജി നമ്പിയത്ത്, ജയ ദേവാനന്ദൻ, ഹരിദാസൻ കെ ജി, ഷിപ് യാർഡ് സിഎസ്ആർ പ്രതിനിധി തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments