Skip to main content

ഭരണ ഭാഷാ വാരാഘോഷം

 

ഭരണ ഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി എൽ എസ് ജി ഡി ജോയൻ്റ് ഡയറക്ടർ ഓഫീസിൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ   ഫിനാൻസ് ഓഫീസർ കെ ബിനു  ഉൽഘാടനം ചെയ്തു. എൽ എസ് ജി ഡി അസിസ്‌റ്റൻ്റ് ഡയറക്ടർ  കെ  കെ രാജേഷ്  അധ്യക്ഷത വഹിച്ചു.
എൽ എസ് ജി ഡി പ്രൊജക്ട് ഡയറക്ടർ രാജേഷ് കുമാർ , അസി ഡയറക്ടർ ഉമേഷ് ബാബു കോട്ടായി ദേശീയ അധ്യാപക പുരസ്‌കാര ജേതാവും കണ്ണൂർ നോർത്ത് ബി പിഒ യു മായ സുനിൽകുമാർ മാസ്റ്റർ, ജൂനിയർ സൂപ്രണ്ട് എ ടി ധന്യ എന്നിവർ സംസാരിച്ചു. വിജയികളെ ജോയൻ്റ് ഡയറക്ടർ പി എം ധനീഷ് അനുമോദിച്ചു.

date