Skip to main content
അറിവുത്സവമായി ജില്ലാതല പ്രശ്നോത്തരി

അറിവുത്സവമായി ജില്ലാതല പ്രശ്നോത്തരി

 

കൈരളിയുടെ അക്ഷരവഴികളില്‍ അറിവുത്സവമായി ഭരണഭാഷ മലയാളം പ്രശ്നോത്തരി. ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പര്‍ക്കവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മലയാള ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ജില്ലാതല പ്രശ്നോത്തരിയാണ് കേരളത്തിന്റെയും മലയാളത്തിന്റെയും വിവിധ കാലഘട്ടത്തിലൂടെയുള്ള സഞ്ചാരം കൂടിയായി മാറിയത്. മലയാള ഭാഷയുടെ ആവിര്‍ഭാവം മുതല്‍ കേരളം ആര്‍ജ്ജിച്ച കലാ സാഹിത്യ സാമൂഹിക രംഗത്തെ മുന്നേറ്റങ്ങളെല്ലാം  ഏഴു  റൗണ്ടുകളിലായി മൂന്നുമണിക്കൂറോളം നീണ്ടുനിന്ന പ്രശ്നോത്തരിയില്‍ വിഷയങ്ങളായി.  ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങുന്ന 94 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 
ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരന്‍ സി.പി. സുധാകരന്‍ പ്രശ്നോത്തരിയില്‍ ഒന്നാം സ്ഥാനം നേടി. ജില്ലാ വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരായ കെ.ജിഷ, ടി.സജിന ടീം ടൈബ്രേക്കറലിലൂടെ രണ്ടാം സ്ഥാനം നേടി. മൊറാഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി വി സജിത്ത്, നേഹ പി ചന്ദ്രന്‍ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി. ഇന്റര്‍നാഷണല്‍ ക്വിസ്സിങ്ങ് അസോസിയേഷന്‍ വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജന്‍ ജോസ് പ്രശ്നോത്തരി നയിച്ചു.

date