Skip to main content

തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ
വിവിധ തുല്യതാ കോഴ്സുകളിലേക്ക്
പഠിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നവംബര്‍ 25 വരെ നീട്ടി.
നവംബര്‍ 20 വരെ 50 രൂപ ഫൈനോടുകൂടിയും  21 മുതല്‍ 25 വരെ 200 രൂപ സൂപ്പര്‍ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം.
പത്താം തരത്തിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് ഫീസ്.
ഹയര്‍ സെക്കന്ററിക്ക് 300 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയാകും.നാലാം തരം ഏഴാം തരം തുല്യതാ കോഴ്സുകള്‍ക്ക് ഫീസ് ഇല്ല.
പത്താം തരത്തിന്  17 വയസ്സും ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയാകണം. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
വിലാസം kslma.keltron.in
രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പ്രോസ്പെക്ടസ്, അപേക്ഷാ ഫോറം,ചെലാന്‍ എന്നിവ സാക്ഷരതാ മിഷന്റെ www.literacymissionkerala.org എന്ന വെബ്സൈററില്‍ ലഭ്യമാണ്.
ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷ നല്‍കാം.
ഫോണ്‍:04862 232294, 9447215481.

date