Skip to main content

ഉപന്യാസ-ക്വിസ് മത്സരം

വിദ്യാര്‍ത്ഥികളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും
ജനാധിപത്യ മൂല്യങ്ങള്‍, പൗരബോധം, തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്നിവ പ്രാത്സാഹിപ്പിക്കുന്നതിനുമായി

ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തില്‍ ഉപന്യാസ-ക്വിസ് മത്സരങ്ങള്‍ നടത്തും. സ്‌കൂള്‍/കോളജ് തല മത്സരങ്ങളിലെ വിജയികള്‍ക്ക് നിയമസഭാ നിയോജക മണ്ഡലം തലത്തില്‍ മത്സരിക്കാനവസരം ലഭിക്കും. ഇതില്‍ വിജയികളാകുന്ന 10 പേര്‍ക്കു ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ തലത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ  പ്രചാരണ പരിപാടികളിലേക്ക് തിരഞ്ഞെടുക്കും.

സ്‌കൂള്‍ / കോളജ് തല മത്സരങ്ങള്‍ നവംബര്‍ 10മുതല്‍ 13 വരെയും
നിയമസഭാ നിയോജക മണ്ഡലംതല മത്സരങ്ങള്‍ നവംബര്‍ 14 മുതല്‍18 വരെയും നടക്കും. മത്സരപരിപാടിയില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

date