Post Category
ബാലാവകാശ വാരാചരണം: ജില്ലാതല മലയാളം പ്രസംഗ മത്സരം
ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ്, ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ , അപ്പര്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
നവംബര്‍ 11-ന് കുയിലിമലയിലുള്ള ഇടുക്കി ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് മത്സരം . അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ മുഖേന നവംബര്‍ 10ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഇ-മെയില്‍ വിലാസം: dcpuidukkiinfo@gmail.com
ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 കുട്ടികള്‍ക്കാണ് അവസരം.ഫോണ്‍ :9744145705.
date
- Log in to post comments