Post Category
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജെ.പി.എച്ച്.എന്‍ ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജെ.പി.എച്ച്.എന്‍ ഗ്രേഡ് II തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 21-ന് രാവിലെ 10.30 ന് വേങ്ങര സാമൂഹികാരോഗ്യകേന്ദ്ര ഓഫീസില്‍ നടക്കും. പ്ലസ്ടുവും, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ജെ.പി.എച്ച്.എന്‍ ഗ്രേഡ് II കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0494-2457642.
date
- Log in to post comments