Post Category
ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ്
വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡൻറ് സ്കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ, ഡിപ്ലോമ, ബി.എഡ് എന്നിവയ്ക്ക് കഴിഞ്ഞ അധ്യയനവർഷത്തെ പരീക്ഷയിൽ ആകെ 50% മാർക്കെങ്കിലും ലഭിച്ചവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയിൽ താഴെ. അപേക്ഷകൾ സർവ്വീസ് പ്ലസ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0481-2371187
date
- Log in to post comments