Skip to main content

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നവംബർ 11-ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ*

കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള (പി.എം.എൻ.എ.എം.) നവംബർ 11-ന് രാവിലെ 9.30-ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ബോർഡ് ഹാളിൽ നടത്തും. തൃശ്ശൂർ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പിനായി 500-ൽ അധികം അവസരങ്ങളാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള പരിശീലന കാലയളവിൽ പ്രതിമാസം 8,200 രൂപ മുതൽ 17,000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സ്മിത ആർ. ഉദ്ഘാടനം ചെയ്യും. വ്യാവസായിക പരിശീലന വകുപ്പ് എറണാകുളം മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് ആനി സ്റ്റെല്ല ഐസക്ക് അധ്യക്ഷത വഹിക്കും.  വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷമ്മി ബക്കർ എ. മുഖ്യപ്രഭാഷണം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മേളയിൽ രജിസ്റ്റർ ചെയ്യാം. ഫോൺ- 0487-2365122, 9895565152.

 

date