Skip to main content

തൃശ്ശൂർ മെഡിക്കൽ കോളേജിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 16-ന്*

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ./കെ.എ.എസ്.പി. (ആർ.എസ്.ബി.വൈ.) പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ  നവംബർ 16-ന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 36 വയസ്സാണ് (നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും). പ്രവൃത്തിപരിചയം അഭികാമ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ- 0487-2200310, 0487-2200319 .
 

date