വടക്കാഞ്ചേരി എം.ആർ.എസിൽ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ 16-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ബോയ്സ്) എച്ച്.എസ്.ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 16-ന് രാവിലെ 11-ന് സ്കൂളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ജോലി പരിചയമുള്ളവർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ- 04884-235356, 9746562989.
- Log in to post comments