Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ശിശുദിന വാരാഘോഷം: പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നവംബര്‍ 14 ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യു പി, ഹൈ സ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 12 രാവിലെ 9.30 ന് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഒരു സ്‌കൂളില്‍ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങളും ആശയങ്ങളും എന്നതാണ് വിഷയം. ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് നവംബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നവംബര്‍ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8075115077, 9847798554, 8304053543.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: വിദ്യാര്‍ത്ഥികളുടെ യോഗം 12ന്

പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം നവംബര്‍ 12 ന് വൈകിട്ട് 3.30 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് സഹിതം വിദ്യാര്‍ത്ഥിയോ രക്ഷിതാവോ എസ്‌കോര്‍ട്ടിങ്ങ് അധ്യാപകനോ യോഗത്തില്‍ പങ്കെടുത്ത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേലൊപ്പ് വാങ്ങണം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍/പ്രധാനാധ്യാപകന്‍ ഫോട്ടോ അറ്റസ്റ്റേഷന്‍ നടത്തിയ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലാണ് മേലൊപ്പ് വാങ്ങേണ്ടത്. 

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍, കരാറടിസ്ഥാത്തില്‍ 78000- രൂപ മാസവേതനത്തില്‍ ഡിഇഐസി മാങ്ങാട്ടുപറമ്പില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ (പീഡിയാട്രീഷന്‍) നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ഡിപ്ലോമയും, ടി.സി.എം.സി -യില്‍ സ്ഥിര രജിസ്ട്രേഷനും ഉള്ള എം.ബി.ബി.എസ് ബിരുദം.  താല്‍പര്യമുള്ളവര്‍ നവംബര്‍ 11 രാവിലെ 10.30 ന് മുമ്പ് പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസില്‍ ഹാജരാകണം. പ്രായം 73 വയസ്സ് കവിയരുത്. ഫോണ്‍ 0497- 2709920.

ടെണ്ടര്‍

കണ്ണൂര്‍ ജില്ല ടിബി സെന്ററിലേക്ക് മൂന്ന് മാസത്തേക്കാവശ്യമായ ലാബ് റീയേജന്റ്‌സ്, ലാബ് കണ്‍സ്യൂമബിള്‍സ്, മറ്റ് സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ച 12 മണി.  അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0497-2763497, 2733491, 2999620.

 
കണ്ണൂര്‍ ജില്ല ടിബി സെന്ററിന്റെ ആവശ്യത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ടാക്‌സി വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. വാഹനം 2022ന് ശേഷം നിര്‍മ്മിച്ചവയായിരിക്കണം. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ച 12 മണി.  അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും.  ഫോണ്‍: 0497-2763497, 2733491, 2999620.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയത്തിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര നിയോ വാഹനം ആവശ്യമുണ്ട്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20 ഉച്ച തിരിഞ്ഞ് 2.30.  ഫോണ്‍: 0497 2711621. വെബ്‌സൈറ്റ് www.kspcb.kerala.gov.in.

സാനിറ്റേഷന്‍ വര്‍ക്കര്‍ നിയമനം

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍  സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന നിരക്കില്‍ (750 രൂപ) താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ് ജയിച്ചിരിക്കണം (ബിരുദധാരികളെ പരിഗണിക്കില്ല). പ്രായ പരിധി 18-36 (കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ച പ്രകാരം) പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍ എന്നിവയും പകര്‍പ്പുകളും സഹിതം നവംബര്‍ 21 രാവിലെ 11 മണിക്ക് പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന്  ഹാജരാകണം. 

പന്നി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ തെക്കീബസാറിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 17, 18 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ പന്നി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 16 വൈകുന്നേരം നാലിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2763473.

സീറ്റൊഴിവ്

കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഏതാനും സീറ്റൊഴിവ്.  രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 13.  ഫോണ്‍: 9495241299. 

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച യോഗ്യത നേടിയ  ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി നംബര്‍ 12 രാവിലെ 11 ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497-2835206.

ക്വട്ടേഷന്‍

'കളിക്കളം 2026'  സംസ്ഥാനതല സ്പോര്‍ട്സ് മീറ്റില്‍ കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനെ (ഇഎംആര്‍എസ്) പ്രതിനിധീകരിക്കുന്ന 41 വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസൃത സ്പോര്‍ട്സ് കിറ്റ് ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രശസ്ത സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍/ അംഗീകൃത ഡീലര്‍മാര്‍/ വിതരണക്കാരില്‍ നിന്ന് സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13 വൈകുന്നേരം മൂന്ന് മണി.  അന്നേദിവസം നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 4985219405, 8848554706.

കരിന്തളം, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇ.എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും (288 എണ്ണം) ഉയര്‍ന്ന നിലവാരമുള്ള പിവിസി ഐഡന്റിറ്റി കാര്‍ഡുകളുടെ രൂപകല്‍പ്പന, പ്രിന്റിംഗ്, വിതരണം എന്നിവയ്ക്ക് പ്രിന്റിംഗ് പ്രസ്സുകള്‍/ ഡിജിറ്റല്‍ പ്രിന്റ് സേവന ദാതാക്കള്‍/ കാര്‍ഡ്-പ്രിന്റിംഗ് ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13 വൈകുന്നേരം മൂന്ന് മണി.  അന്നേദിവസം നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 4985219405, 8848554706.

ടെണ്ടര്‍

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗരസഭയില്‍ താഴെ പറയുന്ന ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു.
നഗരസഭാ എം.സി.എഫ് ല്‍ എച്ച്.ഡി നൈറ്റ് വിഷന്‍ ക്യാമറ സ്ഥാപിക്കല്‍, കൂത്തുപറമ്പ് ബി.ഡി.പി യ്ക്കായി 5000 മെലാമിന്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യല്‍, എസ്എസ്304 സ്റ്റീല്‍ ഗ്ലാസുകള്‍, 20 ലിറ്റര്‍ ചായ കെറ്റില്‍ എന്നിവ വാങ്ങല്‍ എന്നിവയ്ക്കാണ് ടെണ്ടറുകള്‍ ക്ഷണിച്ചത്.  ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19 ഉച്ച തിരിഞ്ഞ് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂത്തുപറമ്പ് നഗരസഭയുമായി ബന്ധപ്പെടുക.

ടെണ്ടര്‍

കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കൊപ്പം വരുന്ന ജീവനക്കാര്‍ക്കും, തിരുവനന്തപുരം നടക്കുന്ന 'കളിക്കളം 2026' സംസ്ഥാനതല കായികമേളയിലേക്കും, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇഎംആര്‍എസ് സംസ്ഥാനതല കായികമേളയിലേക്കും പോയി തിരിച്ചുവരുന്നതിന്, യോഗ്യരും ലൈസന്‍സുള്ളവരും പരിചയസമ്പന്നരുമായ ബസ് ഓപ്പറേറ്റര്‍മാര്‍/ഗതാഗത ഏജന്‍സികളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04985219405, 8848554706.

ബസ് ഓപ്പറേറ്റര്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റി

സംസ്ഥാനത്തെ സ്റ്റേജ് ക്യാരേജ് സര്‍വീസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി സര്‍വീസുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ ഉന്നയിച്ച പരാതികളും പരിശോധിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 11  രാവിലെ 11 മണിക്ക് നിശ്ചയിച്ച ബസ് ഓപ്പറേറ്റര്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.  വിവിധ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികളും പ്രിയദര്‍ശിനി സര്‍വീസ് നേരിട്ട് ബാധിച്ച ബസ് ഓപറേറ്റര്‍മാരും സിറ്റിങ്ങില്‍ പങ്കെടുക്കണമെന്നും പ്രശ്‌ന പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കണമെന്നും കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

ഫോക്‌ലോര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാം

ഫോക്‌ലോര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ റജിസ്‌ട്രേഡ് റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് ഫോക്‌ലോര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ അവസരം. ക്ലബ്ബുകള്‍ക്ക് അക്കാദമി അഫിലിയേഷന്‍ നല്‍കും. താല്‍പര്യമുള്ള അസോസിയേഷനുകള്‍ 0497-2778090, 9747504584 എന്നീ നമ്പറുകളിലോ സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ. ചിറയ്ക്കല്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

കുട്ടിത്തെയ്യം കലാകാരന്മാരെ ആദരിക്കുന്നു

കേരള ഫോക്‌ലോര്‍ അക്കാദമി നവംമ്പര്‍ 14 ശിശുദിനത്തില്‍ കുട്ടിത്തെയ്യം കലാകാരന്മാരെ ആദരിക്കുന്നു. വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങ് ടി.ഒ മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് മുഖ്യാതിഥിയാകും.

അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമര്‍ അറ്റന്റന്റ്, എയര്‍ ഗേജ്/ഓയില്‍ സ്റ്റാഫ്, ആര്‍ ഒ സൂപ്പര്‍വിസര്‍ കം വാച്ച്മാന്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അപേക്ഷ നവംബര്‍ 16 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. വിലാസം - പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കണ്ണൂര്‍, ഖാദി ടവര്‍, സിവില്‍ സ്റ്റേഷന് സമീപം, കണ്ണൂര്‍-670002, ഇമെയില്‍ poknr@kkvib.org ഫോണ്‍: 0497 2700057.

date