Post Category
കര്‍ഷകകടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ചെറുതോണിയില്‍
ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അപേക്ഷകളില്‍ കര്‍ഷകകടാശ്വാസ കമ്മീഷന്‍ ചെറുതോണിയില്‍ സിറ്റിംഗ് നടത്തും . ഈ മാസം 24,25,26 തീയതികളില്‍ ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവനില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ റിട്ട.ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുക്കും . ഹിയറിംഗ് നോട്ടീസ് ലഭിച്ചവര്‍ മതിയായ രേഖകള്‍ സഹിതം സിറ്റിങ്ങിനു ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2743782, 0471 2743783
date
- Log in to post comments