Skip to main content

പട്ടികജാതി ഗവേഷണ വിദ്യാർഥികളുമായി മന്ത്രി നേരിട്ട് സംവദിക്കും

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 2015 മുതൽ 2025 വരെ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്‌തിട്ടുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗവേഷണ വിദ്യാർഥികളിൽ വിവിധ കാരണങ്ങളാൽ ഗവേഷണം മുടങ്ങുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുള്ള വിദ്യാർഥികളുടെ പ്രശ്ന‌ങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിദ്യാർഥികളുമായി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രി നേരിട്ട് സംവദിക്കുന്നു. ഇത്തരത്തിൽ ഗവേഷണം മുടങ്ങുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുള്ള പട്ടികജാതി വിദ്യാർഥികൾ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം. വിവരങ്ങൾക്ക്: 0471 2315375.

പി.എൻ.എക്‌സ്. 4728/2026

date