Skip to main content

സാഹസിക ടൂറിസം പരിശീലനത്തിന്  അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും  കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ദിവസത്തെ 'അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്' കോഴ്‌സിന്റെ ആറാമത് ബാച്ചിലേക്കാണ് പരിശീലനം. എട്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം. പ്രായപരിധി 18 - 45 വയസ്സ്.

നവംബർ 17-ന് ആരംഭിക്കുന്ന ഈ ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ  ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം - 695014 വിലാസത്തിൽ  നവംബർ 13നകം  ലഭ്യമാക്കണം.  വിവരങ്ങൾക്ക് : kittstraining@gmail.com, 8129816664

പി.എൻ.എക്‌സ്. 4729/2026

date