Skip to main content

ഡയറക്ടർ നിയമനം

ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്രനിരപ്പിന് താഴെയുള്ള കൃഷി സംബന്ധിച്ച അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ബയോളജിക്കൽ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ ആനിമൽ സയൻസ്/ മറൈൻ സയൻസ് / എർത്ത് സയൻസ്/ ബയോടെക്നോളജി/  സോയിൽ ആൻഡ് വാട്ടർ എഞ്ചിനീയറിംഗ്   മേഖലയിൽ 20 വർഷത്തെ അധ്യാപന/ഗവേഷണ പരിചയമുള്ള മുതിർന്ന അധ്യാപകൻ/ശാസ്ത്രജ്ഞൻ ആയിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ  സഹിതമുള്ള അപേക്ഷ കൃഷി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം - 695033  വിലാസത്തിൽ ഡിസംബർ 10 വൈകിട്ട് അഞ്ചിന് മുമ്പായി തപാൽ മുഖേനയോ ddplgdir@gmail.com എന്ന ഇ-മെയിൽ വഴിയോ ലഭിക്കണം. വിവരങ്ങൾക്ക് വികാസ് ഭവനിലെ കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. cru.agridir@kerala.gov.in ഫോൺ: 0471-2304481, 9383470027

പി.എൻ.എക്‌സ്. 4730/2026

date