Skip to main content

ഡ്രോണ്‍ പൈലറ്റ് പരിശീലനം-പ്രായ പരിധി പുതുക്കി

മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി നടത്തുന്ന ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 45 വയസ്സായി പുതുക്കി നിശ്ചയിച്ചു. 2026 ജനുവരി ഒന്നിന് 21-നും 45-നും ഇടയില്‍ പ്രായമുള്ള മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

പ്ലസ് ടു, പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ/ഐ.ടി.സി എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 13-ന് വൈകിട്ട് നാലിനകം 'കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, സിവില്‍ സ്റ്റേഷന്‍ പി. ഒ., മലപ്പുറം - 676505' എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9383471703.

date