അങ്ങാടിപ്പുറത്ത് ലോക പ്രതിരോധ കുത്തിവെപ്പ് ദിനം ആചരിച്ചു
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പ്രതിരോധ കുത്തിവെപ്പ് ദിനം ആചരിച്ചു. അങ്ങാടിപ്പുറം എം.പി. നാരായണമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമിഷ ബോധവത്കരണ പ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി അമ്മമാര്‍ക്കായി പ്രതിരോധ കുത്തിവെപ്പ് വിഷയത്തില്‍ പ്രത്യേക ക്വിസ് മത്സരവും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമിഷ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
- Log in to post comments