Skip to main content

അക്ഷയ സംരംഭക തെരഞ്ഞെടുപ്പ്

ഇടുക്കി ജില്ലയിലെ 47 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒ.എം.ആര്‍ പരീക്ഷയില്‍ വിജയിച്ച അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നവംബര്‍ 11,12,13,16,17  തീയതികളില്‍ രാവിലെ 10 മണി മുതല്‍ കുയിലിമലയിലെ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടത്തും. വെരിഫിക്കേഷനായി അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും ഓണ്‍ലൈനായി അപേക്ഷിച്ച സമയത്ത് ലഭിച്ച പ്രിന്റ് ഔട്ട്, അപ് ലോഡ് ചെയ്ത ഡോക്യുമെന്റുകളുടെ അസ്സലും പകര്‍പ്പുമായി പരിശോധന സമയത്ത് നിര്‍ബന്ധമായും ഹാജരാകേണ്ടതാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 04862 232215
 

date