പാരാ ലീഗല്‍ വോളന്റിയര്‍മാര്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും 750 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ പാരാ ലീഗല്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം തരം പാസായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും ക്രിമിനല്‍ കേസുകളില്‍ ഉള്പ്പെട്ടവരുമായിരിക്കരുത്. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, എം എസ് ഡബ്ല്യൂ വിദ്യാര്‍ഥികള്‍, എം എസ് ഡബ്ല്യൂ അധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, അഭിഭാഷകരായി എന്റോള്‍ ചെയ്യാത്ത നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര എന്‍ ജി ഒ.കള്‍, രാഷ്ട്രിയേതര ക്ലബ്ബുകള്‍, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 30 വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0474 2791399, 8086520119.
താലൂക്ക് നിയമ സേവന കമ്മിറ്റി, കൊല്ലം - 8086518367, കരുനാഗപ്പള്ളി- 9744568209, കൊട്ടാരക്കര -8075670019, പത്തനാപുരം - 8547018876, കുന്നത്തൂര്‍ -9446871972.
- Log in to post comments