Post Category
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിസ്റ്റ് (ECHO, TMT, HOLTER) തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 17ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബി.സി.വി.ടി/ഡി.സി.വി.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. എക്കോ, ടി.എം.ടി, ഹോൾട്ടർ പരിശോധനകൾ നടത്തുന്നതിലും കാത്ത് ലാബ് പ്രവർത്തിപ്പിക്കുന്നതിലും പ്രവൃത്തിപരിചയവും നൈപുണ്യവും ഉണ്ടായിരിക്കണം.താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0484-2386000
date
- Log in to post comments