Skip to main content

കുരുന്നുകൾക്ക് പുതുവസ്ത്രമൊരു ക്കി 'കുട്ടിക്കുപ്പായം'

150 അങ്കണവാടി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു 

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ സൗത്ത് വാഴക്കുളം ഡിവിഷനിലെ 11 അങ്കണവാടികളിലെ 150 കുട്ടികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. ഡിവിഷൻ മെമ്പർ അസീന ടീച്ചറുടെ നേതൃത്വത്തിലാണ്  യൂണിഫോം വിതരണം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ അസീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്,
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണി ക്രിസ്റ്റഫർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫൈസൽ സി.എ., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്സർ എം.എം., കൗലത്ത് മരക്കാർ, പഞ്ചായത്ത് മെമ്പർമാരായ കെ.എച്ച്. ഹാരിസ്, ഇ.എ. അബ്ദുൾ മജീദ്, അജ്ഫാസ് മരക്കാർ, ശ്രീദേവി രമേശ്, സി.ഡി.പി.ഒ. സുഹറ, അഹമ്മദ് തോട്ടത്തിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബിൻസ, ജയ ടീച്ചർ, രശ്മി ടീച്ചർ, മറ്റ് അങ്കണവാടി അധ്യാപകർ, അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, കുട്ടികളുടെ രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date