Skip to main content

താൽപര്യപത്രം ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 'കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ' പദ്ധതിയുടെ (2026-27) ഭാഗമായി പരിശീലനം നൽകുന്നതിനും തൊഴിൽ ഉറപ്പാക്കുന്നതിനും താൽപര്യമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഓട്ടോമൊബൈൽ എൻജിനീയറിങ്, കാറ്ററിങ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഒ.ബി.സി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. ബി-വിൻ
(B-WIN) പോർട്ടൽ മുഖേന നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 
ഫോൺ: 0484-2983130.

date