Skip to main content

വാഹനം വാടകയ്ക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു

ജില്ലാ വനിതാ-ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് എ.സി. കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിനു ടെൻഡർ ക്ഷണിച്ചു.

ഏഴുവർഷത്തിലധികം പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതുമായ വാഹനങ്ങളാണ് പരിഗണിക്കുന്നത്. താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുദ്രവച്ച ടെൻഡറുകൾ സമർപ്പിക്കാം. പ്രതിമാസ വാടകയുടെ അടങ്കൽ തുക 30,000 രൂപയാണ്. 

ടെൻഡർ ഫോമുകൾ നവംബർ 16 മുതൽ തിരുവനന്തപുരം ജില്ലാ വനിതാ-ശിശു വികസന ഓഫീസിൽ ലഭിക്കും. ഫോമുകളുടെ വിൽപ്പന നവംബർ 30ന് ഉച്ചയ്ക്ക് 12ന് അവസാനിക്കും. പൂരിപ്പിച്ച ടെൻഡറുകൾ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 12നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2969101.

date