Post Category
സ്കൂൾ കെട്ടിട സാമഗ്രികൾ പൊതുലേലം ചെയ്യുന്നു
കോട്ടുകാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ഷീറ്റ് മേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റി ലഭിക്കുന്ന സാമഗ്രികൾ പൊതുലേലം ചെയ്യുന്നു. കെട്ടിടം പൊളിച്ചുമാറ്റുന്നതിലൂടെ ലഭിക്കുന്ന ഉപയോഗയോഗ്യമായ മരസാമഗ്രികൾ, ഇരുമ്പ്, ജനൽ, വാതിൽ, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവ നിലവിലുള്ള അവസ്ഥയിൽ വിൽക്കുന്നതിനാണ് തീരുമാനം. സർക്കാർ നിബന്ധനകൾക്കും ബന്ധപ്പെട്ട അധികാരികളുടെ അനുമതിക്കും വിധേയമായാണ് ലേലം നടത്തുന്നത്.
നവംബർ 23ന് ഉച്ചയ്ക്ക് മൂന്നിന് സ്കൂളിലെ എച്ച്.എസ്. ഓഫീസിലാണ് പൊതുലേലം. താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുദ്രവച്ച ക്വട്ടേഷനുകൾ സമർപ്പിക്കാം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാം : 0471 2267056, 9446036223.
date
- Log in to post comments