Skip to main content

ഇലക്ട്രിക് വാഹന സർവീസ് ടെക്‌നീഷ്യൻ കോഴ്‌സ്

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എൻ.സി.വി.ഇ.ടി. അംഗീകാരമുള്ള 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിംഗ്, ബാറ്ററി സാങ്കേതികവിദ്യ, ചാർജിംഗ് സംവിധാനങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ പരിശീലനം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും നൽകും. ഫോൺ: 9495999688

date