Post Category
സ്കോളർഷിപ്പ്: തീയതിനീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായയവരുടെ മക്കളിൽ ഈ അധ്യയനവർഷം പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്കുള്ള സ്കോളർഷിപ്പിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം; വെബ്സൈറ്റ്: http:/services.unorganisedwssb.org/index.php/home . നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, എസ്.എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, തൊട്ടുമുമ്പ് വിജയിച്ച പരീക്ഷയുടെ മാർക്ക്ലിസ്റ്റ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, അംഗത്തിന്റെയും കുട്ടിയുടെയും ആധാർ കാർഡ്, ക്ഷേമനിധി ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 0481 2300762.
date
- Log in to post comments