Skip to main content

ചവറയില്‍ 13 ന്  ക്യു ഫെസ്റ്റ്

കേരളപ്പിറവിയുടെയും ശിശുദിനത്തിന്റെയും ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യു ഫെസ്റ്റ് സംഘടിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തുന്നത്. നവംബര്‍ 13ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ അക്കാദമിയില്‍ നടത്തുന്ന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ കലക്ടര്‍  ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്യും. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികള്‍ വീതമാണ് പരിപാടിയില്‍ പങ്കെടുക്കുക. കുട്ടികളുടെ അറിവും സര്‍ഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുകയും പൊതുവിജ്ഞാനത്തിലും കലാപരമായ കഴിവുകളിലും താത്പര്യം വളര്‍ത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് പറഞ്ഞു.
 
 

date