Skip to main content

തേവലപ്പുറം സര്‍ക്കാര്‍ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം 13ന്

മൃഗസംരക്ഷണ വകുപ്പും നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ച തേവലപ്പുറം സര്‍ക്കാര്‍ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം  നവംബര്‍ 13 ന് രാവിലെ 9:30-ന് നടത്തും.   തൊഴില്‍, വനിതാ-ശിശുവികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി   ബിന്ദുകൃഷ്ണ ഉദ്ഘാടനം നിര്‍വഹിക്കും.   കെ എന്‍ ബാലഗോപാല്‍ എം എല്‍ എ   അധ്യക്ഷത വഹിക്കും.     കൊടിക്കുന്നില്‍ സുരേഷ്  എം പി മുഖ്യപ്രഭാഷണം നടത്തും.
ക്ഷീരകര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 8:30-ന് രജിസ്‌ട്രേഷനും ഒമ്പതിന് 'മൃഗസംരക്ഷണ മേഖലയിലെ നൂതന പ്രവണതകള്‍'  വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും.
 
 

date