Post Category
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: മെക്കാനിക്കല്‍/സിവില്‍ എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 16ന് രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2671715, 9847946814.
date
- Log in to post comments