Skip to main content

കരാർ നിയമനം

സാമൂഹികനീതി വകുപ്പിന് കീഴിൽ എറണാകുളം തേവരയിൽപ്രവർത്തിക്കുന്ന ഗവ. വികലാംഗ വനിതാ മന്ദിരത്തിലെ താമസക്കാരെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക‌് കെയർ പ്രൊവൈഡർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ കാക്കനാട് സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യന്ന ജില്ലാ സാമൂഹികനീതി ഓഫീസിൽ  2026 നവംബർ 16  ഉച്ചയ്ക്ക് 12 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.  എട്ടാം ക്ലാസ് പാസായ 50 വയസ്സിൽ താഴെ പ്രായമുള്ള ശാരീരിക ക്ഷമതയുള്ള വനിതകൾക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ  അപേക്ഷ, പ്രായം, വിദ്യാഭാസ യോഗ്യത, ആധാർ , എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തിച്ചേരേണം. കൂടുതൽ വിവരങ്ങൾക്ക്: 04842663688.

date