Skip to main content

ഹൗസ്‌കീപ്പിങ് സേവനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു

നുവാല്‍സ് ക്യാമ്പസില്‍ ശുചീകരണ, പരിപാലന പ്രവർത്തനങ്ങൾക്കായി ഹൗസ്‌കീപ്പിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്ത് കാഷ്വൽ തൊഴിലാളികളെയും ഒരു സൂപ്പർവൈസറെയും ലഭ്യമാക്കുന്നതിനാണ് കരാർ. തൊഴിലാളികളുടെ വേതനം, ഇ.പി.എഫ്., ഇ.എസ്.ഐ., സർവീസ് ചാർജ്, ജി.എസ്.ടി. എന്നിവയും ശുചീകരണ സാമഗ്രികളുടെയും യന്ത്രങ്ങളുടെയും ചെലവും ഉൾപ്പെടുത്തിയുള്ള സാമ്പത്തിക ദർഘാസ് സമർപ്പിക്കണം. ആദ്യ ഘട്ടമായി വർഷത്തേക്കായിരിക്കും കരാര്‍. വ്യവസ്ഥകൾക്ക് വിധേയമായി കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ നീട്ടാവുന്നതാണ്. പൂരിപ്പിച്ച ടെൻഡറുകൾ നവംബർ 16-ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. സാങ്കേതിക ദര്‍ഘാസ് നവംബർ 18-ന് രാവിലെ 11.30-ന് തുറക്കും. ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങളും രേഖകളും ഔദ്യോഗിക വെബ്‌സൈറ്റ് ആയ nuals.ac.in-ല്‍ ലഭ്യമാണ്.

date