വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കും സെക്യൂരിറ്റി തസ്തികകളില്‍ അവസരം
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 2027 ജനുവരി മുതല്‍ ഡിസംബര്‍ വരെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകളില്‍ വരുന്ന ഒഴിവുകളിലേക്ക് വിമുക്തഭടന്മാരില് നിന്നും അവരുടെ ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനായി കെക്സ്കോണില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നിന്നും സ്ക്രീനിങ് മുഖേനയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കെക്സോണ് മുഖേന മുന്‍പ് വിന്യസിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അവരുടേതല്ലാത്ത കാരണങ്ങളാല്‍ പിരിയേണ്ടിവന്ന വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും ഇതിനായി അപേക്ഷിക്കാം. എന്നാല്‍ പ്രൊവിഡന്റ് ഫണ്ടിലെ പെന്ഷന് ഫണ്ട് അടക്കം പിന്‍വലിച്ചവരും 1972 ജനുവരി ഒന്നിന് മുന്‍പ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. താല്‍പ്പര്യമുള്ളവര്‍ www.kexcon.in വെബ്സൈറ്റ് മുഖേന ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ 0471-2320771.
- Log in to post comments