Post Category
ഒ.ഇ.സി പ്രീമെട്രിക് ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർഥികൾക്ക് 2026-27 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനായി നവംബർ ഒന്നു മുതൽ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ അധികൃതർ മുഖേന നവംബർ 30-നകം ഡേറ്റാ എൻട്രി പൂർത്തിയാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 0492 2222335, ഇമെയിൽ: bcddpkd@gmail.com.
date
- Log in to post comments