Skip to main content

നിയമരംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു

ദിശ ഹയർ സ്റ്റഡീസ് എക്സ്പോയോടനുബന്ധിച്ച് 'നിയമ രംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിപാടി ഉദ്ഘാടനം ചെയ്തു.

നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുമ്പോൾ അവ കൈകാര്യം ചെയ്യാൻ പുതിയ വിദഗ്ധരും ആവശ്യമാണെന്ന് സെമിനാർ വിലയിരുത്തി. കോർപ്പറേറ്റ് ലോ, സൈബർ ലോ, ഇന്റലക്ച്വൽ പ്രോപ്പർട്ടി, സ്പോർട്സ് ലോ, ഇന്റർനാഷണൽ ലോ, ജുഡീഷ്യൽ സർവീസ് തുടങ്ങി അതിവിശാലമായ നിയമലോകത്തെ അവസരങ്ങൾ പരിപാടിയിൽ വിശദീകരിച്ചു.

ഡാറ്റാ സംരക്ഷണം മുതൽ നിർമ്മിത ബുദ്ധി വരെയുള്ള നിയമ മേഖലയിലെ പുതിയ കാലത്തെ കരിയർ സാധ്യതകൾ, പ്രവേശന പരീക്ഷകൾ, നാഷണൽ ലോ യൂണിവേഴ്സിറ്റികൾ തുടങ്ങിയവയും സെമിനാറിൽ ചർച്ചയായി. കോഴിക്കോട് ഗവ. ലോ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.കെ അനീസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്പോർട്സ് സയൻസസ് യോഗ സ്റ്റഡീസ് ഡയറക്ടർ ഡോ. എസ്. സുജിത്ത്, വിദ്യാർഥി പ്രതിനിധി ഗോപിക തുടങ്ങിയവർ സംസാരിച്ചു.

date