Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പുതിയ എക്സ്റേ റൂമിന്റെ വാതിലുകളിൽ ലീഡ് ഷീറ്റ് ലൈനിങ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. രണ്ട് എം.എം കനത്തിലുള്ള ലീഡ് ഷീറ്റ് ലഭ്യമാക്കി മൂന്ന് വാതിലുകളിലായി (ആകെ 77 ചതുരശ്ര അടി) ഫിക്സ് ചെയ്യണം. കവറിന് പുറത്ത് 'എക്സ്റേ റൂം വാതിലുകൾ ലീഡ് ഷീറ്റ് ലൈനിങ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തി സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി, മലപ്പുറം എന്ന വിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 രാവിലെ 11.30 വരെ. അന്നേദിവസം ഉച്ചയ്ക്ക് 12-ന് ക്വട്ടേഷനുകൾ തുറക്കും. വിവരങ്ങൾക്ക് ഫോൺ: 0483 2734866.

date