പ്രമാണ പരിശോധന
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലൈബ്രേറിയൻ (കാറ്റഗറി നമ്പർ 44/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ പ്രമാണ പരിശോധന നവംബർ 17നും, അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 42/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ പ്രമാണ പരിശോധന നവംബർ 18, 19 തീയതികളിലുമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തുന്നു. യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ വെരിഫിക്കേഷൻ തീയതിക്കുമുമ്പായി പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. ഉദ്യോഗാർഥികൾ തങ്ങളുടെ ദേവജാലിക പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Application - Document Upload എന്ന ലിങ്ക് മുഖേന പ്രമാണങ്ങൾ അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകുന്നതിനുള്ള മെമ്മോ ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിലെ Document Verification Memo - Download Memo എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നേരിട്ട് ഹാജരാകണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങൾക്കായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.
പി.എൻ.എക്സ്. 4754/2026
- Log in to post comments