Skip to main content

മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടൽ

*നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ തിയതി നീട്ടി

2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തിയതി നീട്ടി നൽകിയതായി ഭക്ഷ്യ- പൊതുവിതരണം വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.  നവംബർ 13 മുതൽ ഏഴു പ്രവൃത്തി ദിനം അപേക്ഷിക്കാം.

 ഓഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കിടെ അപേക്ഷിക്കാൻ പലർക്കും കഴിഞ്ഞില്ല.  കർഷകർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു വീണ്ടും സമയം നൽകാൻ മന്ത്രി നിർദേശിച്ചത്. 2026 ഡിസംബർ 31നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നായിരുന്നു സപ്ലൈകോ നിർദേശിച്ചിരുന്നത്.

പി.എൻ.എക്‌സ്. 4764/2026

date