നിയമനം
കേരള സാമൂഹിക സുരക്ഷ മിഷന്റെ കീഴിലുള്ള വായോമിത്രം പദ്ധതിയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് വരെയോ 179 ദിവസം പൂര്‍ത്തിയാക്കുന്നത് വരെയോ ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള യോഗ്യത എം.ബി.ബി.എസ്, ഫാമിലി മെഡിസിനിലോ, ജെറിയാട്രിക്ക് മെഡിസിനിലോ, ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവര്‍ക്കും സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് വിരമ്ിച്ചവര്‍ക്കും പാലിയേറ്റീവ് ട്രെയിനിങ്ങ് നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ്സ്‌കവിയരുത്.
ബി.എസ്.സി നഴ്‌സിംഗ്, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ്, ഒരുവര്‍ഷത്ത കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്േ്രടഷന്‍ നിര്‍ബന്ധം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, 40 വയസ്സ് കവിയരുത് എന്നിവയാണ് സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷ, ബയോഡാറ്റ, പ്രവര്‍ത്തി പരിചയം സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ തെളിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 23 ന് വൈകിട്ട് നാലിനകം ജില്ല കോര്‍ഡിനേറ്റര്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം, പ്രജക്റ്റ് ഓഫീസ് മലപ്പുറം മുന്‍സിപ്പാലിറ്റി എന്ന വിലാസത്തില്‍ ലഭിക്കംണം. ഫോണ്‍ 7034029297
- Log in to post comments