Skip to main content

ടെൻഡറുകൾ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം  വാടകയ്ക്ക് നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. 7 വർഷത്തിൽ അധികം കാലപ്പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതുമായ വാഹനങ്ങളാണ് വേണ്ടത്. പ്രതിമാസ വാടക 30,000 രൂപയാണ്.

ടെൻഡർ ഫോറങ്ങൾ നവംബർ 16 മുതൽ  ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. നവംബർ 30, ഉച്ചയ്ക്ക് 12 മണി വരെ ഫോമുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0471-2969101.

date