കണ്ണൂരിൽ ശിശുദിനവാരാഘോഷത്തിന് തുടക്കമായി
വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനവാരാഘോഷം ജില്ലാ കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ദിവ്യ അധ്യക്ഷത വഹിച്ചു.
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ യു പി. വിഭാഗത്തിൽ രാധാകൃഷ്ണ എ.യു.പി. സ്കൂളിലെ ദിയയും, ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മോപ്ല ഹയർ സെക്കൻഡറി സ്കൂളിലെ ആരാധ്യയും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
21 സ്കൂളുകളിൽ നിന്നായി യു.പി. വിഭാഗത്തിൽ എട്ട് കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ഒൻപത് കുട്ടികളും ഉൾപ്പെടെ 17 പേർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ജില്ലാ കലക്ടർ വിതരണം ചെയ്തു.
ജൂലൈ മാസം നടന്ന ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ എ.ഐ. പോസ്റ്റർ രചനാ മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ കെയർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ സോജിയ തോമസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം രമേശൻ കടൂർ, ഡയറ്റ് സീനിയർ ലക്ചറർ പ്രമോദ് കെ , ലീഗൽ പ്രൊബേഷൻ ഓഫീസർ ഇങ്കിത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രൊജക്റ്റ് അസിസ്റ്റന്റ് ടി. പി. ഷമീജ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments