Post Category
ബന്ധുക്കളെ തേടുന്നു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കപ്പെട്ട തമിഴ്നാട് കോയമ്പത്തൂര്‍ പോടന്നൂര്‍ മധുരൈവീരന് കോവില്‍ സ്ട്രീറ്റ് സ്വദേശി എം. അബ്ദുല്‍ സലാം (64) എന്നയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഒക്ടോബര്‍ 26 മുതല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് അവശനിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഉറ്റവരാരും ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഫോൺ: 9497980633
date
- Log in to post comments