Skip to main content

പിന്നോക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് നവംബർ 19 രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കേരള മുതലി സമുദായത്തിലെ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം സംബന്ധിച്ച നിവേദനം, കണിയാൻ-കണിശ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനം, വിശ്വകർമ്മ സമുദായത്തെ ഒന്നാകെ ക്രീമിലെയറിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച നിവേദനം, സമുദായപ്പേര് ‘Vanians’ എന്ന് തെറ്റായി രേഖപ്പെടുത്തുന്നത് ‘Vaniya’ എന്ന് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള വാണിക വൈശ്യ സംഘം സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങളായ പി. ബെന്നറ്റ് സൈലം, വി.ടി സഫിയ, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും. 

 പി.എൻ.എക്‌സ്. 4772/2026

date