Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മന്ത്രിസഭയുടെ ആയിരം ദിനാഘോഷം; 

സംഘാടക സമിതി രൂപീകരണം

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി രൂപീകരണയോഗം ജനുവരി 26ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വകുപ്പുമേധാവികൾ, വിവിധ സർക്കാർ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

 

ദേവസ്വം പട്ടയകേസുകൾ മാറ്റി

ജനുവരി 25, 30 തീയതികളിൽ ഡെപ്യൂട്ടി കലക്ടർ(ഡി എം & എൽ ടി) കലക്ടറേറ്റിൽ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകൾ യഥാക്രമം ഫെബ്രുവരി 22, 27 തീയതികളിൽ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ(ഡി എം & എൽ ടി) അറിയിച്ചു.

 

സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജെറിയാട്രിക് കൗൺസലിംഗ്, ബ്യൂട്ടികെയർ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  ജെറിയാട്രിക് കൗൺസലിംഗിന് പ്ലസ്ടുവും ബ്യൂട്ടികെയർ മാനേജ്‌മെന്റിന് എട്ടാം ക്ലാസുമാണ് യോഗ്യത.  വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന ഈ കോഴ്‌സുകൾക്ക് ആറുമാസമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭിക്കും.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനുസമീപം പ്രവർത്തിക്കുന്ന എസ് ആർ സി  ഓഫീസിൽ ലഭിക്കും.  കോഴ്‌സുകൾ സംബന്ധിച്ച വിശദാംശങ്ങൾ www.src.kerala.gov.in/www.srccc.in ൽ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.  ഫോൺ: 0471 2325101.

 

ഇരിട്ടി താലൂക്ക് വികസന സമിതി യോഗം രണ്ടിന്

ഫെബ്രുവരി മാസത്തെ ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളിൽ ചേരും ബന്ധപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുക്കേണ്ടതാണെന്ന് കൺവീനർ കൂടിയായ തഹസിൽദാർ അറിയിച്ചു.

 

ഹരിത കേരളം മിഷൻ: ജലസംഗമം 31 ന്

മികച്ച ജലസംരക്ഷണ മാതൃകകൾ കണ്ടെത്തി ആദരിക്കാനും പ്രചരിപ്പിക്കാനുമായി ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ജലസംഗമം ജനുവരി 31 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.  തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ, സന്നദ്ധ സ്ഥാപനങ്ങൾ എന്നിവ നടത്തിയ പ്രവർത്തനങ്ങൾ സംഗമത്തിൽ അവതരിപ്പിക്കും.

 

രക്തസാക്ഷിദിനം 30 ന്

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർഥം ജനുവരി 30 ന് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 11 മണി മുതൽ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നു.  ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരത്തിനും പ്രവർത്തനത്തിനും വിരാമമിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ സ്മരിക്കും.

 

എം.പി ഫണ്ട്: ഭരണാനുതിയായി

പി.കെ. ശ്രീമതി ടീച്ചർ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 13.25 ലക്ഷം രൂപ വിനിയോഗിച്ച് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മുണ്ടാനൂർ വള്ളുവ കോളനി-മാവുംചീത പാലംകൈ റോഡ് ടാറിംഗ് രണ്ടാംഘട്ടം നടത്തുന്നതിനും 4.95 ലക്ഷം രൂപ വിനിയോഗിച്ച് എരുവേശ്ശി ഗ്രാമപഞ്ചായത്തിലെ കുടിയാൻമല അനുപമ ഗ്രന്ഥാലയം ആൻഡ് കലാസമിതി കെട്ടിടനിർമ്മാണം രണ്ടാംഘട്ടത്തിനും 2,99,669 രൂപ വിനിയോഗിച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ പാൽചുരം കുറവ കോളനിയിൽ മിനി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

വാക് ഇൻ ഇന്റർവ്യൂ 28 ന്

മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ജില്ലാ മാസനികാരോഗ്യ പരിപാടി ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ലഹരി വിമുക്ത കേന്ദ്രം എന്നിവയിലെ വിവിധ തസ്തികകളിലേക്ക്  താൽക്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 28 ന് രാവിലെ 10.30 ന് നടക്കും.  ഓരോ ഒഴിവാണുള്ളത്.  തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

സൈക്യാട്രിസ്റ്റ് - എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎൻബി,ടിസിഎംസി രജിസ്‌ട്രേഷൻ.  പ്രൊജക്ട് ഓഫീസർ - എംഎസ്ഡബ്ല്യു(മെഡിക്കൽ)& സൈക്യാട്രി.  ക്ലിനിക്കൽ സൈക്കോളജിസ്റ്റ് - എം ഫിൽ/പിജിഡിസിപി ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർസിഐ രജിസ്‌ട്രേഷൻ.  താൽപര്യമുള്ളവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാവുക.  ഫോൺ: 0497 2734343, 2700194.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ വിഭാഗം തലവന്റെ റൂമിൽ ആറ് സ്ലൈഡിംഗ് വിൻഡോ സ്ഥാപിക്കുന്നതിനായി മെറ്റീരിയലും ലേബർ ചാർജും അടക്കം ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി ആറിന് വൈകിട്ട് രണ്ട്  മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

 

ഭൂജല വകുപ്പ് പദ്ധതികൾക്ക് ദർഘാസ് ക്ഷണിച്ചു

കോട്ടയം ഗ്രാമപഞ്ചായത്തിലെ ആറാംമൈൽ, കപ്പാറ എന്നീ അങ്കണവാടികളിൽ മിനി കുടിവെള്ള പദ്ധതി നടപ്പാക്കൽ, മയ്യിൽ പ്രീമെട്രിക് ഹോസ്റ്റലിൽ മോട്ടോർ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കൽ, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ രണ്ട് കുഴൽകിണറുകൾക്ക് ഹാന്റ് പമ്പ് സ്ഥാപിച്ച് പ്ലാറ്റ്‌ഫോം നിർമിക്കൽ, രാമന്തളി ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് 10 സെന്റ് കോളനിയിൽ മോട്ടോർ മാറ്റി സ്ഥാപിക്കൽ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് പൊതു ശൗചാലയത്തിൽ കുഴൽകിണർ നിർമാണം എന്നീ പ്രവൃത്തികൾക്ക് ഭൂജല വകുപ്പ് ദർഘാസ് ക്ഷണിച്ചു.  ജനുവരി 31 ന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ: 0497 2709892.

 

ലേലം ചെയ്യും

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം യു പി സ്‌കൂൾ പരിസരത്തെ തേക്ക്, യൂക്കാലിപ്റ്റസ് എന്നീ മരങ്ങളുടെയും വില്ലേജ് ഓഫീസ് പരിസരത്തെ മെയ് ഫ്‌ളവർ, മഹാഗണി, വട്ട, പന, ബദാം എന്നീ മരങ്ങളുടെയും ലേലം ഫെബ്രുവരി ആറിന് യഥാക്രമം 11 മണിക്കും, വൈകിട്ട് രണ്ട് മണിക്കും മുഴപ്പിലങ്ങാട് ഗവ.എൽ പി സ്‌കൂൾ പഴയ കെട്ടിടം പൊളിച്ച് മാറ്റി കെട്ടിട സാമഗ്രികൾ ഏറ്റെടുക്കുന്നതിനായുള്ള ലേലം രാവിലെ 11 മണിക്കും അതാത് സ്ഥലത്ത് നടക്കും.  ഫോൺ: 0497 2832055.

 

ഗ്ലൂക്കോമീറ്റർ വിതരണം; ഉദ്ഘാടനം നാളെ

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ബി പി എൽ വിഭാഗത്തിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയുടെ ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിർവഹിക്കും.  പദ്ധതിയിലൂടെ ജില്ലയിൽ 1000 പേർക്ക്  നടപ്പ് സാമ്പത്തിക വർഷം ഗ്ലൂക്കോമീറ്ററും സ്ട്രിപ്‌സും നൽകും.   അറിയിപ്പ് നൽകിയിട്ടുള്ള 400 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.  ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് പിന്നീട് നൽകുന്നതാണ്.

 

ജലച്ഛായ ചിത്രരചനാ മത്സരം 26ന്

ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി എൽ പി, യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ജലച്ഛായ ചിത്രരചനാ മത്സരം നടത്തുന്നു. ജനുവരി 26ന് രാവിലെ 10ന് അഴീക്കോട് ചാൽ ബീച്ചിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ  രാവിലെ 9.30 ന് ചാൽ ബീച്ചിലെ സംഘാടകസമിതി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

 

വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ എസ് ബി ഐ പരിസരം, ചെറുതാഴം ബാങ്ക് പരിസരം, പഴിച്ചിയിൽ അങ്കണവാടി പരിസരം, പഴിച്ചിയിൽ ബസ്‌സ്റ്റോപ്പ് ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറുക്കനാൽ, പഴഞ്ചിറ, ഹെന്റിറോഡ്, ലിജിമ ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 10 മുതൽ വൈകിട്ട് രണ്ട് മണി വരെയും കാട്ടിലെപ്പള്ളി, റെയിൽവെഗേറ്റ്, ചുങ്കം, വെൽഫെയർ ഭാഗങ്ങളിൽ രണ്ട് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ജേബീസ് കോളേജ് പരിസരം, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ് ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 9.30 മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

 

ഫാർമസിസ്റ്റ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.  താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോൺ: 0497 2700267.

 

പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് ഉദ്ഘാടനം നാളെ

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അഴീക്കൽ ചാൽ വ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ച പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ജനുവരി 26 വൈകിട്ട് നാല് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും.  വനിതാ വ്യവസായ കെട്ടിടോദ്ഘാടനം പി കെ ശ്രീമതി ടീച്ചർ എം പി യും നിർവഹിക്കും.

 

പട്ടികജാതിക്കാർക്ക് പരിശീലനം

സി-ഡിറ്റ് സൈബർശ്രീ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി വിവിധ പരിശീലനങ്ങൾ നടത്തുന്നു.  ടുഡിആന്റ് ത്രീഡി ഗെയിം ഡെവലപ്‌മെന്റ്: എഞ്ചിനീയറിംഗ്/ എംസിഎ /ബിസിഎ ബിരുദമുള്ളവർക്കും എഞ്ചിനീയറിംഗ്/എംസിഎ കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 26.

സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ്ആന്റ് സ്‌പെഷ്യൽ സപ്പോർട്ട്: ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ പാസായവർക്കും എഞ്ചിനീയറിംഗ് ബിരുദം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. മൂന്ന് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 28ന് സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ, ടി സി.81/2964, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 9446455052, 8921412961.

 

റിപ്പബ്ലിക് ദിന പരേഡ് തൽസമയം കണ്ണൂർ വിഷനിൽ

ജനുവരി 26ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡും അനുബന്ധ ചടങ്ങുകളും സംപ്രേക്ഷണം ചെയ്യുന്നതിന് കണ്ണൂർ വിഷൻ ചാനലിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവായി. 

date