Skip to main content

'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' രണ്ടാംഘട്ടം ഇന്നുമുതൽ (ജനുവരി 26)

ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് (ജനുവരി 26) തുടക്കമാകും. കരകുളം ഗവ. യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്യും. ഹരിതനിയമാവലി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഫെയ്‌സി, കിലെ ജില്ലാ കോർഡിനേറ്റർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
 (പി.ആർ.പി. 112/2019)

 

date