Skip to main content

താൽക്കാലിക ഡ്രൈവർ: അഭിമുഖം ജനുവരി 31 ന്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താൽക്കാലിക ഡ്രൈവർ തസ്തികയിൽ അഭിമുഖം നടത്തുന്നു. പത്താംക്ലാസ് / തത്തുല്യ പരീക്ഷ പാസായതും ഹെവി ലൈസൻസും ബാഡ്ജും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജനുവരി 31 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫിസിൽ എത്തണം.  10 മുതൽ 11 മണി വരെയാണ് രജിസ്‌ട്രേഷൻ.  അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക് 0471 2307874
(പി.ആർ.പി. 118/2019)

 

date