Post Category
ലാപ്ടോപ്പ് വിതരണം ചെയ്തു
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, എൻജിനിയറിംഗ് കോഴ്സുകളിൽ മികച്ച വിജയം നേടിയവർക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. വിവിധ പൂളുകളിലെ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ആശ്വാസ ധനസഹായവും ജോലിക്കിടെ മരിച്ച തൊഴിലാളി കെ.എ. യൂസഫിന്റെ കുടുംബത്തിന് 608641 രൂപയും, ഡെത്ത് എക്സ്ഗ്രേഷ്യയിനത്തിൽ 50,000 രൂപയും നൽകി. സംസ്ഥാന ബോർഡ് അംഗങ്ങൾ, ജില്ലാ സമിതി, ഉപസമിതി അംഗങ്ങൾ, പൂൾ ലീഡർമാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 125/2019)
date
- Log in to post comments