Skip to main content

ജലസംരക്ഷണം; ജില്ലാതല ശില്പശാല നടത്തി

ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന  പ്രസിഡന്റ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു.  
ജനപങ്കാളിത്തത്തോടെ  ഹരിതകേരളം മിഷന്റെ തുടർപ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം  പറഞ്ഞു.  പൂവച്ചൽ, പാറശാല, ആനാട്, മാണിക്കൽ, കരകുളം ഗ്രാമപഞ്ചായത്തുകളിലെയും ചിറയിൻകീഴ്, പെരുങ്കടവിള, നെടുമങ്ങാട് ബ്ലോക്കുകളിലെയും ജലസംരക്ഷണ പ്രവർത്തനങ്ങളും കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധി, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ജലശ്രീ പദ്ധതികളും ശില്പശാലയിൽ അവതരിപ്പിച്ചു.  
ഹരിതകേരളത്തിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികൾ, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ  പ്രവർത്തനങ്ങൾ, മണ്ണ് സംരക്ഷണം, കൃഷി വകുപ്പുകളുടെ ജലസംരക്ഷണ പ്രവർത്തനങ്ങൾ, ജലമാണ് ജീവൻ എന്നീ വിഷയങ്ങളുടെ അവതരണവും നടന്നു.  
(പി.ആർ.പി. 129/2019)

 

 

date