Skip to main content

മന്ത്രിസഭയുടെ 1000 ദിനങ്ങൾ; ജില്ലാതല ആഘോഷം ഫെബ്രുവരി 20 മുതൽ

സംസ്ഥാന മന്ത്രിസഭ 1000 ദിനങ്ങൾ പൂർത്തിയാക്കുതിന്റെ ജില്ലാതല ആഘോഷം ഫെബ്രുവരി 20 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനതല പരിപാടികളുടെ സമാപന ചടങ്ങിനും തലസ്ഥാന നഗരി വേദിയാകും.  പരിപാടിയുടെ നടത്തിപ്പിനായി സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
അഴിമതിരഹിതവും കാര്യക്ഷമവുമായി ഭരണ സംവിധാനത്തെ മുാേ'ുകൊണ്ടുപോകാൻ ആയിരം ദിനങ്ങൾ കൊണ്ട് സർക്കാരിനു കഴിഞ്ഞെ് നിയമസഭാ കോഫറൻസ് ഹാളിൽ നട സംഘാടക സമിതി രൂപീകരണയോഗത്തിൽ മന്ത്രി പറഞ്ഞു. അന്ധമായ രാഷ്ട്രീയ വിരോധംവച്ചുള്ള ആക്ഷേപങ്ങളല്ലാതെ ജനകീയ വിഷയങ്ങളിലോ വികസന പ്രശ്‌നങ്ങളിലോ സർക്കാരിനെതിരേ വിമർശനം ഉയിക്കാൻ ആർക്കും കഴിഞ്ഞി'ില്ല. വികസന പ്രവർത്തനങ്ങൾ വിസ്മരിക്കുകയും പ്രാധാന്യമില്ലാത്ത മറ്റു പ്രശ്‌നങ്ങൾ ഉയർത്തിക്കാ'ുകയും ചെയ്യു പ്രവണത സമൂഹത്തിന് ഗുണകരമാവില്ല.  
ജനകീയ പ്രശ്‌നങ്ങൾ ചർച്ചചെയ്യു സാമൂഹ്യാന്തരീക്ഷത്തിലേക്കു നാടിനെ തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുത്.  ഇതിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുതിനും പോരായ്മകൾ പരിശോധിച്ചു മുാേ'ുപോകുതിനുമായി മന്ത്രിസഭയുടെ 1000 ദിനത്തോടനുബന്ധിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുത്- മന്ത്രി വിശദമാക്കി.  

സർക്കാറിന്റെ വിവിധ വികസന പദ്ധതികളുടെ പ്രദർശനം, ഉത്പ വിപണന മേള, വികസന സെമിനാറുകൾ, കലാ-സാംസ്‌ക്കാരിക പരിപാടികൾ, ഭക്ഷ്യമേള തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.  പൂർത്തീകരിച്ച വികസനപദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.  നിയോജക മണ്ഡലം തലത്തിൽ മൂ് ദിവസത്തെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുുണ്ട്.  
യോഗത്തിൽ എം.എൽ.എമാരായ ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, ബി. സത്യൻ, വി. ജോയി, കെ. ആൻസലൻ, ജില്ലാ കളക്ടർ കെ. വാസുകി, ഇൻഫർമേഷൻ പ'ിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂ'ി കളക്ടർമാരായ ജോ വി. സാമുവൽ, സാം ക്ലീറ്റസ്, ക്ലമന്റ് ലോപ്പസ്, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 134/2019)

 

date